Black ഐസില്‍ 🧊 തെന്നി വീണു കൈയൊടിഞ്ഞു 3 മലയാളികള്‍ A&E യിൽ; പുതുതായി UK യില്‍ വന്ന മലയാളികള്‍ക്ക് മാത്രമുള്ള ഒരു സ്നേഹോപദേശം 🙏🙏🙏

"Black ഐസില്‍ 🧊 തെന്നി വീണു കൈയൊടിഞ്ഞു 3 മലയാളികള്‍ A&E യിൽ"പുതുതായി UK യില്‍ വന്ന മലയാളികള്‍ക്ക് മാത്രമുള്ള ഒരു സ്നേഹോപദേശം 🙏🙏🙏


മഞ്ഞിന്റെ ഭംഗി അത്  വീഴുന്ന സമയം മാത്രമേ ഉണ്ടാകൂ.. അതിന്റെ പിന്നീടുള്ള രണ്ടു മൂന്നു ദിവസങ്ങളില്‍ വളരേ ശ്രദ്ധ വേണ്ട സമയം ആണ്.....
Black Ice വളരേ അപകടകാരിയാണ് . മഞ്ഞ് ഉരുകി ഉറഞ്ഞ് വളരെ മിനുസമുള്ള  പ്രതലം ആകുന്നത് ആണ്‌ black ice..  മഞ്ഞു
പെയ്യുന്നതിന്റെ  പിറ്റേന്ന് മുതല്‍ black ice പല ഇടങ്ങളിലും  കാണാം.   .. Black Ice മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.  ഇവിടെ ജനിച്ചു വളര്‍ന്ന ഈ നാട്ടുകാര്‍ വരെ Black ഐസില്‍  സൂക്ഷിച്ചാണ് നടക്കുന്നത്. 
മൂന്ന് മലയാളികള്‍ ഇന്ന്‌ രാവിലെ വീണു കൈയൊടിഞ്ഞു. 

Black Ice ഒറ്റ നോട്ടത്തില്‍ ടാറിട്ട റോഡ് പോലെ തോന്നുന്നതാണു കാരണം. സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത സ്ഥലങ്ങളില്‍ ആണ് കൂടുതല്‍ Black Ice കാണുന്നത്.  ഉരുകി തുടങ്ങിയ മഞ്ഞു വെള്ളം രാത്രിയില്‍ താപനില വീണ്ടും കുറയുമ്പോള്‍  black ice ആകുന്നു.  രാത്രിയില്‍ ഉണ്ടാകുന്നത്  കൊണ്ട് night ഡ്യൂട്ടി അല്ലെങ്കില്‍ അതി രാവിലെ ജോലിക്ക് പോകുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

മറ്റൊരു കാര്യം നമ്മള്‍ സാധാരണ വീഴുമ്പോള്‍ ഉണ്ടാകുന്ന ആഘാതത്തേക്കാള്‍  ഇരട്ടിയാണ്  ഉറച്ച മഞ്ഞില്‍ വീഴുമ്പോള്‍ ഉണ്ടാകുന്നത്. 
വീഴുമ്പോള്‍ ബാലന്‍സ്  കിട്ടാത്തത് കൊണ്ട് പൊക്കി എടുത്തു നിലത്ത് അടിക്കും പോലെ ആണ് ഐസില്‍ വീണാല്‍.  തണുപ്പ് കാരണം വേദനയും ഇരുട്ടിക്കും. തല മുതല്‍ കാല്‍ വരെ എവിടെയും ഒടിയാനും ചതയാനും  സാധ്യതയുണ്ട്.
വളരെ  പതിയെ  സൂക്ഷിച്ചു  താഴെ നോക്കി നടക്കുക..നല്ല grip ഉള്ള ഷൂസ്/ Boots മാത്രം ദയവായി ഉപയോഗിക്കുക. വീടിന്റെ  മുറ്റത്ത്‌ ഇറങ്ങാന്‍ പോലും നല്ല grip ഉള്ള shoes ഇടുക.. വീട്ടിലിടുന്ന slippers, ചെരുപ്പ് ഇവയിട്ടു മുറ്റത്ത് ഇറങ്ങാതിരിക്കുക.
 ഡ്രൈവിങ്ങും  വളരെ സൂക്ഷിക്കേണ്ട സമയമാണ്. വണ്ടി പാളാൻ സാധ്യതയുണ്ട് 
 അപകടങ്ങൾ  ആര്‍ക്കും സംഭവിക്കാം..പക്ഷെ  ‍അല്പം സൂക്ഷ്മയോടെ നടന്നാല്‍ നമ്മുടെ ആരോഗ്യത്തിനു  നല്ലത്..
ആനി ഉപദേശങ്ങള്‍..
കടപ്പാട്: ആനി പാലിയത്ത് 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !